തൃശ്ശൂർ: രക്ഷിതാക്കളെ പരിചരിക്കാൻ വീട്ടിലെത്തിയ ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ദന്ത ഡോക്ടർ അറസ്റ്റിൽ. മതിലകം പള്ളിപ്പാടത്ത് വീട്ടിൽ ഷഹാബ് (49) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട ഷഹാബ് ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇതോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു യുവതി പരാതി നൽകിയത്. ഷഹാബിന്റെ പ്രായമായ രക്ഷിതാക്കളെ നോക്കാനായി എത്തിയതായിരുന്നു യുവതി. ബലംപ്രയോഗിച്ച് നിരവധി തവണ ഷഹാബ് പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ പരാതി നൽകിയത് അറിഞ്ഞതോടെ ഇയാൾ വിദേശത്തേക്ക് മുങ്ങി. ഇതിന് പിന്നാലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇയാളെ കുടുക്കിയത്. വിമാനത്താവളത്തിൽ എത്തിയ ഷഹാബിനെ വിമാനത്താവളത്തിലെ ജീവനക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പോലീസിനെ ഏൽപ്പിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post