പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. സംഭവം വന്യജീവി ആക്രമണം അല്ലെന്നും യഥാർത്ഥ മരണ കാരണം കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഷോളയൂർ ഊരിലെ മണികഠ്ണൻ എന്ന 26 കാരനെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടത്.
യുവാവിന്റെ വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇതാണ് ദുരൂഹത ഉയർത്തുന്നത്. മരണത്തിന് ശേഷമാണ് വയറ്റിൽ മുറിവുണ്ടായിരിക്കുതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയൂ എന്ന് വനം വകുപ്പ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാവിലെയോടെയാണ് വീടിന് സമീപത്ത് നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പുറത്തേക്ക് ഇറങ്ങിയാതാണ് യുവാവ് കരുതുന്നത്. ഇതിനിടെയായിരുന്നു മരണം. മൃതദേഹം കണ്ടെടുക്കുമ്പോൾ വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ ആയിരുന്നു. മരിച്ച ശേഷം വന്യജീവികൾ ശരീരഭാഗം ഭക്ഷിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.
Discussion about this post