ശ്രീനഗർ; പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിച്ച ഭീകരന്റെ സ്വത്ത് കണ്ടുകെട്ടി. കുപ്വാര പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ഭീകരന്റെ സ്വത്ത് വിജയകരമായി കണ്ടുകെട്ടിയത്. കുപ്വാരയിലെ മുഹമ്മദ് അൻവർ എന്നയാളുടെ മകനായ അൽമാസ് റിസ്വാൻ ഖാൻ ആണ് പാകിസ്താനിലേക്ക് പലായനം ചെയ്ത് ഭീകരപ്രവർത്തനം ആരംഭിച്ചത്. 1990 കളിലാണ് ഇയാൾ പാകിസ്താനിലെത്തിയതും ജിഹാദി പ്രചരണങ്ങൾ ആരംഭിച്ചതും.
തെഹ്രിക് ഇ ജെഹാദ് അംഗമായിരുന്ന അൽമാസ് ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ അംഗമായാണ് പ്രവർത്തിക്കുന്നത്. ഇയാൾ ഭീകരപ്രവർത്തനം നടത്തി, കുടുംബത്തിന്റെ പേരിലാണ് സ്വത്ത് സമ്പാദിച്ചത്.
ജമ്മുകശ്മീരിലെ നിരവധി അനിഷ്ട സംഭവങ്ങളിൽ ഭീകരന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. തുടർന്നാണ് ഭീകരനെതിരെ നടപടി സ്വീകരിച്ചതും സ്വത്ത് കണ്ടുകെട്ടിയതും.
Discussion about this post