കൊച്ചി: പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘ഭഗവാൻ ദാസന്റെ രാമരാജ്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമ റഷീദ് പറമ്പിൽ ആണ് സംവിധാനം ചെയ്യുന്നത്.
പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്.
റോബിൻ റീൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റെയ്‌സൺ കല്ലടയിൽ ആണ് നിർമാണം. ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.
Discussion about this post