കൊച്ചി : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. പി.വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരൈ കേസെടുത്തത്.
തനിക്കെതിരെ നിരന്തരമായി വ്യാജവാർത്ത നൽകുന്നുവെന്ന് ആരോപിച്ചാണ് മറുനാടൻ മലയാളിക്കെതിരെ പി.വി ശ്രീനിജിൻ എംഎൽഎ പോലീസിനെ സമീപിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എംഎൽഎ ആരോപിച്ചിരുന്നു. പരാതിയിൽ മറുനാടൻ മലയാളിക്കെതിരെ എളമക്കര പോലീസാണ് കേസെടുത്തത്.
ഇതിന് പിന്നാലെ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചിരുന്നു. ഷാജൻ സ്‌കറിയക്ക് പുറമേ സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post