കാസർകോഡ്; വീടിന് മുകളിലേക്ക് ഇന്ധന ടാങ്കർ മറിഞ്ഞ് അപകടം. കാസർകോഡ് പാണത്തൂർ പരിയാരത്ത് ആണ് രാത്രി പത്ത് മണിയോടെ അപകടം ഉണ്ടായത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. പാണത്തൂർ പരിയാരത്ത് ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് നിയന്ത്രണം തെറ്റിയ ടാങ്കർ പതിച്ചത്.
ടാങ്കറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് ടാങ്കർ മറിഞ്ഞത്. ആ സമയത്ത് അടുക്കളയിൽ ആരും ഇല്ലാതിരുന്നതിനാൽ വീട്ടുകാർ രക്ഷപെടുകയായിരുന്നു.
ചെമ്പേരിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് പെട്രോൾ കൊണ്ടുവന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്.
വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർത്താണ് ടാങ്കർ വീടിന് മുകളിലേക്ക് പതിച്ചത്. അപകടത്തിന്
പിന്നാലെ ടാങ്കറിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൊടുംവളവുകൾ ഉളള റോഡാണിത്.
Discussion about this post