അഹമ്മദാബാദ്: അനധികൃത ദർഗ പൊളിച്ച് നീക്കാനുള്ള ഉത്തരവിന് പിന്നാലെ ഗുജറാത്തിലെ ജുനഡഗിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് മതതീവ്രവാദികൾ. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു മതതീവ്രവാദികൾ ജുനഗഡിൽ അഴിഞ്ഞാടിയത്.
ജുനഗഡ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ദർഗയാണ് പൊളിച്ച് നീക്കാൻ അധികൃതർ ഉത്തരവിട്ടത്. അനധികൃതമായി സ്ഥലം കയ്യേറിയാണ് സ്ഥലത്ത് ദർഗ നിർമ്മിച്ചിരിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ദർഗ പൊളിച്ച് നീക്കാൻ ഉത്തരവിട്ടത്. വെള്ളിയാഴ്ച ദർഗയിൽ എത്തിയ അധികൃതർ മുൻപിൽ ഇതുമായി ബന്ധപ്പെട്ട നോട്ടീസ് പതിപ്പിച്ചു. ഇതിന് പിന്നാലെയായിരുന്നു പ്രദേശത്ത് മതതീവ്രവാദികളുടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
വൈകീട്ടോടെ മതതീവ്രവാദികൾ ദർഗയ്ക്ക് മുൻപിലായി തടിച്ച് കൂടുകയായിരുന്നു. 300 ഓളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ആളുകൾ തടിച്ച് കൂടിയതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹവും എത്തി. ഇവരെ കണ്ടതും കലാപകാരികൾ ഇവർക്ക് നേരെ കല്ലെറിയുകയായിരുന്നു. ദർഗയ്ക്ക് മുൻപിലായി സ്ഥാപിച്ച പോലീസ് പോസ്റ്റ് തകർത്തു. പോലീസ് വാഹനങ്ങൾക്കും തീയിട്ടു.
സംഘർഷത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 174 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. തുടർന്നും സംഘർഷത്തിന് സാദ്ധ്യതയുള്ളതിനാൽ ദർഗയിലും പരിസരത്തും വൻ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
Discussion about this post