പത്തനംതിട്ട: കേരളത്തിൽ പോലീസിന്റെ നരനായാട്ടാണ് നടക്കുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം നേതാവ് എഎ റഹീമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത അനീഷിന്റെ മാതാവിനെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎമ്മിന്റെ ശിങ്കിടികളായാണ് പോലീസ് പെരുമാറുന്നത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സിപിഎമ്മിന്റെ ശിങ്കിടികളായിട്ടാണ് പോലീസ് പെരുമാറുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാവർക്കെതിരെ ഒരു നടപടിയുമില്ല. മയക്കുമരുന്ന് കടത്തും, വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരേയും പോലീസ് സംരക്ഷിക്കുകയാണ്. സംസ്ഥാനത്ത് പോലീസിന്റെ നരനായാട്ടാണ് നടക്കുന്നത്. വെളുപ്പിന് മൂന്ന് മണിയ്ക്ക് വീട് വളഞ്ഞ് അനീഷിനെ പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു അനീഷിന്റെ മാതാവ് കുഴഞ്ഞു വീണതെന്നും അദ്ദേഹം പറഞ്ഞു.
അനീഷിന്റെ അമ്മയെ ആശുപത്രിയിൽ എത്തിയായിരുന്നു സുരേന്ദ്രൻ കണ്ടത്.
ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി. എ സൂരജ്, ഐ ടി / സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ എസ്. ജയശങ്കർ, സഹ കൺവീനർ അനിൽ കുമാർ, ജനറൽ സെക്രട്ടറിമാരായ കെ. ബിനു മോൻ, പ്രദീപ് അയിരൂർ, ഐ ബിജെപി മണ്ഡലം പ്രസിഡന്റ് മാരായ പ്രമോദ് കാരയ്ക്കാട്, ദീപ ജി. നായർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, അജി. ആർ. നായർ, ബൈജു കോട്ട തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.










Discussion about this post