ആലപ്പുഴ:വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ സസ്‌പെൻഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി എംഎസ്എം കോളജ് അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചതായി പ്രിൻസിപ്പാൾ മുഹമ്മദ് താഹയാണ് അറിയിച്ചു അഞ്ചംഗ കമ്മിഷനിൽ കോളജിലെ മൂന്ന് അദ്ധ്യാപകരും കോളജ് സൂപ്രണ്ടും ഒരു ലീഗൽ അഡൈ്വസറുമാണ് അംഗങ്ങൾ. അതേസമയം, കോളജിനെ ബാധിച്ച വിവാദത്തിൽ നിജസ്ഥിതി അറിയാൻ കേരള സർവകലാശാലയ്ക്ക് കത്ത് നൽകാനും എംഎസ്എം കോളജ് അധികൃതർ തീരുമാനിച്ചു.
നിഖിൽ തോമസിൻറെ മുഴുവൻ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ കേരള സർവകലാശാല രജിസ്ട്രാർക്ക് നിർദേശം. സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മലാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. സർട്ടിഫിക്കറ്റ് വിവാദവുമായി വിവിധ വിദ്യാർഥി സംഘടനകൾ ഗവർണറെ സമീപിച്ചതോടെയാണ് വൈസ് ചാൻസലറുടെ നടപടി
അതേസമയം വിവാദത്തിൽ കലിംഗ സർവ്വകലാശാല നിർണായക വെളിപ്പെടുത്തൽ നടത്തിയതോടെ എസ്എഫ്‌ഐ.ഉത്തരംമുട്ടിയിരിക്കുകയാണ് നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കിയതോടെ കലിംഗ സർവ്വകലാശാലയാണ് കുറ്റക്കാരെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കുറ്റപ്പെടുത്തി. പഠിക്കാതെ സർട്ടിഫിക്കറ്റ് നൽകുന്ന നിരവധി സർവ്വകലാശാലകൾ ഉണ്ട്. അത്തരം മാഫിയകൾക്കെതിരെ നടപടി എടുക്കണമെന്നും വ്യാജ സർട്ടിഫിക്കറ്റാണെങ്കിൽ അന്വേഷണം വേണമെന്നും ആർഷോ പറഞ്ഞു.
Discussion about this post