കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും പോലീസും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. അതേസമയം രണ്ടാഴ്ചയായി ഒളിവിൽ തുടരുന്ന വിദ്യയെ ഇതുവരെ കണ്ടെത്താൻ പോലീസിനായിട്ടില്ല.
Discussion about this post