അമേരിക്കയെ പോലെ ഇന്ത്യയും ഊർജസ്വലമായ ജനാധിപത്യ രാജ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തന്നെ തുടരുമെന്നും വൈറ്റ് ഹൗസ്. ഏറ്റവും മികച്ച ബന്ധത്തിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി അമേരിക്കയിൽ എത്തിയിരിക്കുന്നത്.
ഇന്ത്യയുടേത് ഊർജ്ജസ്വലമായ ജനാധിപത്യമാണെന്ന് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. ” ജനാധിപത്യം എന്നത് വളരെ കടുപ്പമേറിയ കാര്യമാണ്. ഇതിനായി ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യയുടേയത് ശക്തമായ ജനാധിപത്യമാണ്.അതിനായി വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്.
ലോകത്തിലെ ഏറ്റവും സ്വാധീനവും ശക്തിയുമുള്ള രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇനിയും ഒരുമിച്ച് പ്രവർത്തിക്കും. അതിനായി ഞങ്ങൾ ഇനിയും ചർച്ചകൾ നടത്തും. മനുഷ്യാവകാശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് ബൈഡൻ ഭരണകൂടത്തിന്റെ വിദേശനയം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെയുള്ള സുഹൃത്തുക്കളും പങ്കാളികളുമായി നിങ്ങൾക്ക് ഏത് തരം ആശങ്കകളും പങ്കുവയ്ക്കാൻ സാധിക്കും. അത്തരത്തിൽ ആശങ്കകൾ പങ്കുവയ്ക്കുന്നതിൽ മടിക്കേണ്ടതില്ലെന്നും” ജോൺ കിർബി പറയുന്നു.
Discussion about this post