തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചയാളെ അതിവേഗം പിടികൂടി പോലീസ്. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ ആണ് പിടിയിലായത്.
പണം എത്രയും പെട്ടെന്ന് നൽകിയില്ല എങ്കിൽ മുഖ്യമന്ത്രിയും മരുമകനും ഒക്കെ പണിവാങ്ങും എന്നായിരുന്നു ഇയാളുടെ ഭീഷണി. രണ്ടാഴ്ച മുൻപാണ് ഭീഷണി സന്ദേശം അയച്ചത്. മെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു. നിരവധി കേസുകളിൽ നേരത്തെ ജയിൽ ശിക്, അനുഭവിച്ചിട്ടുള്ള ആളാണ് അജയകുമാർ.
പോലീസ് ഹൈടെക് സെല്ലിൽ നിന്ന് കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മുൻപ് വിമുക്ത ഭടന്റെ വീട്ടിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണി മുഴക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Discussion about this post