കായംകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കള്ളസർട്ടിഫിക്കറ്റ് വിവാദത്തിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാൻ. സംഭവത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. അതിനുശേഷം കൃത്യമായി പ്രതികരിക്കും. നിഖിലിനായി ഇടപെട്ടിട്ടില്ല. നിഖിൽ തെറ്റ് ചെയ്‌തെന്ന് വ്യക്തമായല്ലോ എന്നും ബാബുജാൻ തിരുവനന്തപുരത്ത് പറഞ്ഞു. നിഖിൽ തോമസിന്റെ കള്ളസർട്ടിഫിക്കറ്റ് കേസിൽ ആരോപണ നിഴലിൽ ഉള്ളയാളാണ് ബാബുജാൻ.
നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നുവെന്ന് എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ‘നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നത് കൊണ്ടാണെന്നുമാണ് ഹിലാൽ ബാബു പറഞ്ഞത്. ഇതിന് പിന്നാലെ രമേശ് ചെന്നിത്തല ബാബുജാനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post