കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും റഷ്യ വലിയ തോതിൽ ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രേനിയൻ ഉദ്യോഗസ്ഥൻ. റഷ്യയുടെ 30ലധികം ഡ്രോണുകൾ തകർത്തുവെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്ൻ ശക്തമായ പ്രതിരോധം നടത്തിയെന്നും സൈനിക ഉദ്യോഗസ്ഥർ ഏറ്റവും മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തുവെന്നും പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി പറഞ്ഞു. നാല് മണിക്കൂറോളം സമയം തുടർച്ചയായ ആക്രമണം ഉണ്ടായെന്നാണ് സെലൻസ്‌കിയുടെ ഓഫീസ് അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുക്രെയ്‌നിൽ വെടിമരുന്ന് സൂക്ഷിക്കുന്ന എട്ട് വെയർഹൗസുകൾ തകർത്തുവെന്നും യുക്രെയ്ൻ നടത്തിയ ആക്രമണത്തെ ചെറുത്തുവെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ അധീനതയിലുള്ള ഡൊനെറ്റ്സ്‌കിലും സപ്പോരിഷ്സിയയിലും ആക്രമണം നടത്താൻ യുക്രെയ്ൻ സൈന്യം ശ്രമിച്ചുവെന്നും അത് പരാജയപ്പെട്ട് പോവുകയായിരുന്നുവെന്നും റഷ്യ പറയുന്നു. തെക്കൻ കെർസൺ മേഖലയിലെ നോവ പട്ടണത്തിൽ യുക്രെയ്ൻ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും റഷ്യ ആരോപിച്ചു.
Discussion about this post