ന്യൂഡൽഹി: ബിജെപി സർക്കാരിനെ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനായി ഒന്നിച്ച് പോരാടാൻ തീരുമാനമെടുത്ത് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇന്ന് പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം.
പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി വരുന്ന തിരഞ്ഞെടുപ്പുകളിൽ പോരാടും.ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ഭീഷണി ഉയർത്തുന്ന തരത്തിലാണ് രാജ്യത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. ഭരണഘടനയുടെ ധാർമ്മിക മൂല്യങ്ങൾ നശിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ രക്ഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുകൂടി. ജനങ്ങളുടെ പ്രശ്നങ്ങൾ നോക്കുമ്പോൾ നിരവധി ബഹുജന പ്രസ്ഥാനങ്ങൾ ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു.
അതേസമയം ജൂലൈ 10, 11 തീയതികളിൽ ഹിമാചൽപ്രദേശിലെ ഷിംലയിൽ വീണ്ടും പ്രതിപക്ഷ യോഗം ചേരാൻ തീരുമാനമായിട്ടുണ്ടെന്നും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞു. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ഏതെല്ലാം സീറ്റുകളിൽ ആരെല്ലാം മത്സരിക്കണമെന്നതിനെക്കുറിച്ചും ഷിലയിൽ നടക്കുന്ന ദിദ്വിന യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post