കോഴിക്കോട്: മസ്ജിദിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആളെ ആക്രമിച്ചയാളെ പിടികൂടി. മലപ്പുറം കൊണ്ടോട്ടി പനയംപറമ്പ് ദാനിഷ് മിൻഹാജ് (18 )നെയാണ് ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്‌പെക്ടർ പി എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
മാർച്ച് 15 ന് രാത്രിയിലായിരുന്നു സംഭവം. രാമനാട്ടുകര സുരഭിമാളിനു സമീപത്തെ പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി ഫുട്പാത്തിൽ നിൽക്കുകയായിരുന്ന ആളെയാണ് ദാനിഷ് ക്രൂരമായി മർദ്ദിച്ചത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പ്രതി കവർന്നിരുന്നു.
വീട്ടിൽ പോകാതെ വാടക കുറഞ്ഞ ലോഡ്ജുകളിൽ റൂമെടുത്ത് താമസിക്കുകയും കോഴിക്കോട് ബീച്ച്, പാളയം, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ രാത്രിസമയം കറങ്ങി കവർച്ച നടത്തുകയും ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായ ദാനിഷ്. വെല്ലുവിളിക്കുന്ന രീതിയിൽ കറങ്ങി നടക്കുന്നുണ്ട്. ലഹരിമരുന്നിന്റെ ഉപയോഗം ഇയാൾക്കുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post