ന്യൂയോർക്ക് : ഇന്ത്യയിൽ നിന്ന് അമേരിക്കയ്ക്ക് കുറേ കാര്യങ്ങൾ പഠിക്കാനാകുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം മുൻ കമ്മീഷണർ ജോണി മൂർ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച വൈവിധ്യമാർന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് മൂറിന്റെ പ്രതികരണം.
‘ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. യുഎസിൽ വന്നതിന് മാത്രമല്ല, അമേരിക്കക്കാരെ ഒരുമിച്ച് കൊണ്ടുവന്നതിനും ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു’ മൂർ പറഞ്ഞു. ”വൈവിധ്യമാർന്ന സംസ്‌കാരങ്ങളുളള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ നിന്ന് അമേരിക്ക ഏറെ കാര്യങ്ങൾ പഠിക്കാനുണ്ട്. മതത്തെക്കുറിച്ച് പഠിക്കാൻ ഞാൻ ഇന്ത്യയിൽ പോയിരുന്നു. വിവിധ ഭാഷകളും മതങ്ങളും വൈവിധ്യമാർന്ന ആളുകളും ജനാധിപത്യ രാജ്യത്ത് ഒന്നിച്ച് ജീവിക്കുന്നു എന്നതാണ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ മാതൃകയാണ്. ലഭിക്കുന്ന എല്ലാ അവസരങ്ങളിലും നമ്മളിത് ആഘോഷിക്കണം” മൂർ പറഞ്ഞു.
യുഎസ് കോൺഗ്രസ് അംഗമായ താനേദറും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ അഭിനന്ദിച്ചു . പ്രധാനമന്ത്രി മോദി ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തതിന് ശേഷം , യുഎസ് കോൺഗ്രസ് അംഗം ശ്രീ താനേദർ പറഞ്ഞു, ‘അമേരിക്ക സന്ദർശിക്കുന്ന ഒരു പ്രധാനമന്ത്രിക്കും ഇത്തരത്തിലുള്ള ആവേശം ഞാൻ കണ്ടിട്ടില്ല. ഞാൻ വളരെ അഭിമാനിക്കുന്നു. അദ്ദേഹം വളരെ ജനപ്രിയനാണ്. മോദിയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും അദ്ദേഹവുമൊത്ത് പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു” താനേദർ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഉയരങ്ങളിൽ എത്തിച്ചു. കഴിഞ്ഞ 9 വർഷത്തെ മോദിയുടെ പ്രവർത്തനങ്ങളിൽ എല്ലാ സിഖുകാരും അതീവ സന്തുഷ്ടരാണ് . അദ്ദേഹം ഇന്ത്യയെ എപ്പോഴും മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. ഈ പങ്കാളിത്തത്തിന്റെ ഫലങ്ങൾ ഇന്ത്യക്ക് ഗുണകരമാകും” എന്ന് ഐഎംഎഫ് കൺവീനർ സത്‌നം സിംഗ് സന്ധു പറഞ്ഞു.
Discussion about this post