കൊച്ചി: ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. തന്റെ സിനിമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ദിലീപ് പറഞ്ഞു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആക്രമങ്ങൾ നേരിടുന്ന ഒരാളാണ് താനെന്നും. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും താരം വ്യക്തമാക്കി.
‘കുറേ നാളുകൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിയേറ്ററിൽ വരുന്നത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. റാഫി മെക്കാർട്ടിൻ സിനിമകളാണ് എന്നെ ജനപ്രിയമാക്കിയതിൽ പങ്ക് വഹിച്ച ചിത്രങ്ങൾ. വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ഈ ചിത്രം ഒരു തമാശ മാത്രമല്ല പറയുന്നത്.”
‘എല്ലാ തരത്തിലുമുള്ള ഇമോഷനുകളുണ്ട്. സിനിമ തമാശയിലൂടെയാണ് നീങ്ങുന്നതെങ്കിലും ചിത്രത്തിന്റെ ആശയം വളരെ സീരിയസാണ്. എനിക്ക് സിനിമകൾ നൽകിയ എല്ലാരെയും ഞാൻ ആദരിക്കുന്നു. എനിക്ക് വേണ്ടി സിനിമ എഴുതിയ, സംവിധാനം ചെയ്ത, നിർമ്മിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. ഒരോ പ്രതിസന്ധിയിലും എന്നോടൊപ്പം നിൽക്കുന്ന എന്റെ പ്രേക്ഷകർക്കും എന്റെ ഫാൻസിനും ഞാൻ നന്ദി പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാൻ. അതുപോലെ ഒരു അവസ്ഥയാണ് എനിക്കുണ്ടായത്. എന്റെ സിനിമ വരുമ്പോൾ ആക്രമണങ്ങൾ ഉണ്ടായേക്കാം, ഉണ്ടാവുമെന്ന് ദിലീപ് പറഞ്ഞു. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ റിവ്യൂ വരുന്ന കാലമാണ്. എന്നാൽ, ഈ മുപ്പത് വർഷക്കാലം എന്നെ നിലനിർത്തിയ പ്രേക്ഷകർ എനിക്ക് കരുത്താകും എന്ന് വിശ്വസിക്കുന്നു. തിയറ്ററിൽ വന്നു തന്നെ എല്ലാവരും സിനിമ കാണണം. പ്രേക്ഷകരാണ് എന്റെ ശക്തി എന്നാണ് ദിലീപ് പറഞ്ഞത്.
കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടിയാണ് ട്രെയ്ലർ ലോഞ്ച് ചെയ്തത്. ചിത്രത്തിൽ നായകനായ ദിലീപ് ഉൾപ്പെടെ നിരവധി താരങ്ങളും സംവിധായകരും നിർമാതാക്കളും പരിപാടിക്ക് എത്തിയിരുന്നു. ജൂലൈ 14 നാണ് വോയ്സ് ഓഫ് സത്യനാഥൻ തിയറ്ററിലെത്തുക. ഇടവേളയ്ക്ക് ശേഷം റാഫി -ദിലീപ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്
Discussion about this post