കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് വിദ്യ ഇന്ന് നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകും. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യയ്ക്ക് നീലേശ്വരം പോലീസ് നൽകിയ നോട്ടീസ് നൽകയിരുന്നു. കരിന്തളം കോളേജ് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകാനാണ് വിദ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ എസ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിദ്യയിൽ നിന്നും അന്വേഷണ സംഘം തേടും. അറസ്റ്റുൾപ്പെടെ രേഖപ്പെടുത്തിയേക്കുമെന്ന സൂചനയും ഉണ്ട്. അതേസമയം ചോദ്യം ചെയ്യലിൽ നിന്നും വിദ്യ ഒഴിഞ്ഞു മാറാനുള്ള സാദ്ധ്യതയും തള്ളക്കളയുന്നില്ല.
വ്യാജ രേഖ ചമച്ച് അട്ടപ്പാടി ഗവ.കോളേജിൽ ജോലി തട്ടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യയ്ക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീലേശ്വരം പോലീസ് നോട്ടീസ് നൽകിയത്. വ്യാജ സർട്ടിഫിക്കേറ്റ് ചമച്ചുവെന്ന് വിദ്യ സമ്മതിച്ചുവെന്നാണ് അട്ടപ്പാടി പോലീസ് പറയുന്നത്. പിടിക്കപ്പെടുമെന്ന ഘട്ടം എത്തിയപ്പോൾ അട്ടപ്പാടി ചുരത്തിൽവച്ച് ഈ സർട്ടിഫിക്കേറ്റ് വിദ്യ കീറി കളഞ്ഞതായും പോലീസ് വ്യക്തമാക്കുന്നുണ്ട്.
Discussion about this post