കോഴിക്കോട്: ബലിപെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് ഒരു ദിവസം കൂടി അവധി നൽകണമെന്ന ആവശ്യവുമായി കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെഎഎംഎ). ഇക്കാര്യം ആവശ്യപ്പെട്ട് കെഎഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്ത് നൽകി. ഈ വരുന്ന വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാൾ. വെള്ളിയാഴ്ച കൂടി അവധിയായി പ്രഖ്യാപിക്കണം എന്നാണ് കെഎഎംഎയുടെ ആവശ്യം.
ഒറ്റ ദിവസം മാത്രം അവധി നൽകുന്നത് വിദൂരത്തുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിനും അസൗകര്യം ഉണ്ടാക്കുന്നുണ്ട്. രണ്ട് ദിവസം അവധി നൽകിയാൽ അത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സൗകര്യമാകുമെന്നും കത്തിൽ കെഎഎംഎ വ്യക്തമാക്കി.
അവധിയ്ക്ക് പകരമായി ജൂലൈ 1 ന് ശനിയാഴ്ച പ്രവർത്തിദിനം അല്ലാത്ത മറ്റൊരു ശനിയാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കണം എന്ന് കത്തിൽ ആവശ്യമുണ്ട്.
Discussion about this post