ചെന്നൈ : തമിഴ് നടൻ വിജയ്‌ക്കെതിരെ പോലീസിൽ പരാതി. ‘ലിയോ’ എന്ന സിനിമയിലെ ഗാനത്തെക്കുറിച്ചാണ് സാമൂഹിക പ്രവർത്തകൻ പോലീസിൽ പരാതി നൽകിയത്. ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കൊരുക്കുപ്പേട്ട സ്വദേശി സെൽവം പോലീസിൽ പരാതി നൽകിയത്.
വിജയുടെ പിറന്നാൾ ദിനത്തിലാണ് താരം പാടിയ ഗാനം റിലീസ് ചെയ്തത്. അനിരുദ്ധാണ് സംഗീതം നൽകിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്‌യുടെ നായികയാകുന്നത് തൃഷയാണ്.
ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‌കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യിൽ വേഷമിടുന്നുണ്ട്.
Discussion about this post