തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റെന്നാളും പൊതുഅവധി. ബലിപെരുന്നാൾ പ്രമാണിച്ചാണ് അടുത്ത രണ്ട് ദിവസവും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ ബലിപെരുന്നാൾ ദിനമായ നാളെ മാത്രമാണ് അവധി ദിനമായി തീരുമാനിച്ചിരുന്നത്.
ബലിപെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് രണ്ട് ദിവസം അവധി വേണമെന്ന ആവശ്യം വിവിധ ഇസ്ലാമിക സംഘടനകളിൽ നിന്നും ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിലാണ് അവധി നൽകാൻ തീരുമാനിച്ചത്.
കലണ്ടറിൽ നാളെയാണ് അവധി എങ്കിലും സംസ്ഥാനത്ത് മറ്റെന്നാളാണ് ബലി പെരുന്നാൾ. ഈ സാഹചര്യത്തിൽ നാളത്തെ അവധി മറ്റെന്നാളത്തേയ്ക്ക് മാറ്റാൻ ആയിരുന്നു പൊതുഭരണ വകുപ്പിൽ നിന്നും മുഖ്യമന്ത്രിയ്ക്ക് പോയ ശുപാർശ. എന്നാൽ ഇത് ആശയക്കുഴപ്പിന് കാരണം ആകും എന്നതിനാൽ മറ്റെന്നാളും അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post