Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോലീസ് സർവീസിലിരിക്കെ ബിനിനസ്; നഷ്ടത്തിലായതോടെ പണം നേടാൻ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

by Brave India Desk
Jun 28, 2023, 11:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ രണ്ട് പോലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ. ഉഴമലക്കൽ ചിറ്റു വീട് പോങ്ങോട് മാവിള വീട്ടിൽ വിനീത്(36), വെള്ളനാട് വാളിയറ അരുവിക്കുഴി രവീന്ദ്ര ഭവനിൽ അരുൺ(35) ,ഇളവെട്ടം വെള്ളൂർക്കോണം ശശി മന്ദിരത്തിൽ കിരൺ(36) എന്നിവരെയാണ് കാട്ടാക്കട പോലീസ് പിടികൂടിയത്.

ശനിയാഴ്ച രാത്രി പൂവച്ചലിൽ വെച്ചായിരുന്നു സംഭവം. സാമ്പത്തിക ബാധ്യത തീർക്കാൻ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം സ്വരൂപിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പോലീസ് അറിയിച്ചു. വിനീത് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെയും, കിരൺ പൊൻമുടി പോലീസ് സ്റ്റേഷനിലെയും ജീവനക്കാരാണ്. അരുൺ നെടുമങ്ങാട്ടെ സ്വകാര്യ ആംബുലൻസ് ഡ്രൈവറാണ്.

Stories you may like

ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം; മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ മാത്രം 46 ലക്ഷം! പണം എവിടെ നിന്ന്?

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

കാട്ടാക്കടയിലും നെടുമങ്ങാട്ടും ഇലക്ട്രിക്കൽ കടയുള്ള മുജീബിനെയാണ് ഇവർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ദിവസങ്ങളായി മുജീബിനെ രണ്ടംഗ പോലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പോലീസ് വേഷം ധരിച്ച് ഇവർ റെയ്ഡിന് തയ്യാറായി ഇരിക്കുകയായിരുന്നു.

കടയിൽ നിന്നിറങ്ങിയ മുജീബിനെ ഇവർ കാറിൽ പിന്തുടർന്ന് പൂവച്ചൽ ജംഗ്ഷന് സമീപത്തെ ബാങ്കിന്റെ മുന്നിൽ വെച്ച് വാഹന പരിശോധന തുടങ്ങി. ഇ ഡി ഉദ്യോഗസ്ഥരാണെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് അക്രമി സംഘം മുജീബിന്റെ ഒരുകൈ സ്റ്റിയറിംഗിലും മറ്റേ കൈ കാറിന്റെ ഡോറിന് മുകളിലെ കൈപിടിയിൽ വിലങ്ങുപയോഗിച്ച് ബന്ധിച്ചു.

ഇതിനിടയിൽ പോലീസുകാർ ഇയാളെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സംശയം തോന്നിയ മുജീബ് കാറിന്റെ ഹോൺ മുഴക്കി. ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ താക്കോൽ കാറിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി താക്കോലുകൾ ഉപയോഗിച്ച് വിലങ്ങ് അഴിക്കുകയും മുജീബിനെയും വഹനത്തെയും സ്റ്റേഷനിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പോലീസുകാരായ പ്രതികൾ ജോലിയിരിക്കേ സ്വകാര്യമായി ബിസിനസ് തുടങ്ങിയിരുന്നു. ഇത് വലിയ നഷ്ടത്തിലായതോടെ തമിഴ്‌നാട്ടിലെ ഒരാളുമായി സാമ്പത്തിക ഇടപാടുകൾ പോലീസുകാർക്ക് ഉണ്ടായിരുന്നു. ഇതിനിടയിൽ തമിഴ്‌നാട്ടിലെ സാമ്പത്തിക സ്രോതസായിരുന്ന ആൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. തമിഴിനാട് പോലീസിന്റെ അന്വേഷണത്തിൽ കേരളത്തിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മരിച്ചയാളുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് മനസ്സിലായി. ഡ്യൂട്ടിയ്ക്കിടയിൽ കച്ചവടവും ഉണ്ടെന്നും കൂടി അറിഞ്ഞതോടെ ഇരുവരും സസ്‌പെൻഷനിലായി. ഇതോടെയാണ് ഇവർ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ തീരുമാനിച്ചത്.

Tags: policepolice man
Share1TweetSendShare

Latest stories from this section

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല’ ; ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയുമായി ഇറാൻ

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല’ ; ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം; മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ മാത്രം 46 ലക്ഷം! പണം എവിടെ നിന്ന്?

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies