കോന്നി: വിപണിയിൽ രണ്ടു കോടി രൂപ വിലവരുന്ന പാമ്പിൻവിഷവുമായി സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂവരെയും പിടികൂടിയത്. പത്തനംതിട്ട കോന്നിയിലെ സിപിഎം നേതാവും അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഐരവൺപാഴൂർ പുത്തൻ വീട്ടിൽടി.പി കുമാർ(63) ഉൾപ്പെടെയാണ് പിടിയിലായത്.
കൊണ്ടോട്ടിയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയപ്പോൾ മൂവരും കുടുങ്ങുകയായിരുന്നു.
കോന്നി അതുമ്പുംകുളം ശ്രീ രാഗത്തിൽപ്രദീപ് നായർ (62), തൃശൂർ കൊടുങ്ങൂർ വടക്കേവീട്ടിൽ ബഷീർ (58)എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. കായിക അദ്ധ്യാപകൻ കൂടിയാണ് പിടിയിലായ സിപിഎം നേതാവ്. സിപിഎം ഐരവൺ ലോക്കൽ കമ്മിറ്റിയംഗമായിരുന്നു.
Discussion about this post