കൊല്ലം:ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരായയെന്ന യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവഇഞ്ചവിള കളിയിൽ വീട്ടിൽ ഖാലിദ് (55) ആണ് അറസ്റ്റിലായത്.
തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയുടെ പരാതിയിലാണ് അഞ്ചാലുംമൂട് പോലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് ഖാലിദ്. ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ സെയ്ദലി, മൂന്നാം പ്രതി അമ്മ സീന എന്നിവർ ഒളിവിലാണ്.
കഴിഞ്ഞ മാർച്ചിൽ ആണ് സെയ്തലവിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്തലവിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ദുർമന്ത്രവാദത്തിന് നിർബന്ധിച്ചുവെന്നുമാണ് പരാതി.
Discussion about this post