ജയ്മീർ: ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ പണം എത്ര വേണമെങ്കിലും ചിലവാക്കാൻ മടിയില്ലാത്തവരാണ് ചിലർ. ഇഷ്ടപ്പെട്ട ഒരാടിന് വേണ്ടി എത്ര രൂപ വരെ ചെലവാക്കും? പതിനായിരങ്ങൾ, ലക്ഷങ്ങൾ? അല്ല ഒരു കോടിയും അതിന് മുകളിൽ വേണമെങ്കിൽ അത്രയും തരാമെന്നാണ് ആളുകൾ പറയുന്നത്.
രാജസ്ഥാനിലാണ് ഇത്ര വിലപിടിപ്പുള്ള ആട് ഉള്ളത്. ആട്ടിടയനായ രാജു സിങ്ങിന്റെ അനേകം ആടുകളിൽ ഒന്ന്. പക്ഷേ ആടിനെ വിലമതിക്കാനാവാത്തത് ആക്കുന്നത് അതിന്റെ ചെറിയ ഒരു പ്രത്യേകതയാണ്. വയറിന്റെ മേൽ 786 എന്ന അക്കം ഉണ്ട്. ഇന്ത്യയിലെ മുസ്ലീംകളെ സംബന്ധിച്ച് ഈ അക്കങ്ങൾ വളരെ പ്രധാനപ്പെട്ടതായാണ് കരുതിപ്പോരുന്നത്. ‘ബിസ്മില്ലാഹി റഹ്‌മാനി റഹിം’ എന്നതിന്റെ ചുരുക്കെഴുത്തായാണ് ഈ അക്കങ്ങളെ ചിലർ കരുതിപ്പോരുന്നത്. ഇതാണ് ആടിനെ പൊന്നും വില കൊടുത്ത് സ്വന്തമാക്കാൻ ആളുകൾ മത്സരിക്കുന്നത്.
പക്ഷേ തന്റെ അരുമയായ ആടിനെ വിൽക്കില്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് രാജു. ഒരു വയസുള്ള ആടിനെ ഇപ്പോൾ സുരക്ഷാ കാരണങ്ങളാൽ വീടിനകത്തേക്ക് താമസിപ്പിച്ചിരിക്കുകയാണ്. ആടിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന ഭയത്താൽ രാജു ഉറങ്ങിയിട്ട് കാലങ്ങളായത്രേ. പ്രത്യേകതയുള്ള ആടായതിനാൽ പഴവർഗങ്ങളും ധാന്യങ്ങളും പച്ചക്കറികളും നൽകിയാണ് അതിനെ വളർത്തുന്നത്.
Discussion about this post