ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള വിശ്വാസികൾക്ക് ബക്രീദ് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ ഐക്യവും സൗഹാർദ്ദവും കൊണ്ടുവരുന്ന ദിനമാകട്ടെ ഇന്ന് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസ പങ്കുവച്ചത്.
എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ. ഈ ദിനം എല്ലാവരുടെ ജീവിതത്തിലും അഭിവൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെ. സമൂഹത്തിൽ ഐക്യവും മതസൗഹാർദ്ദവും ഊട്ടി ഉറപ്പിക്കാൻ ഈ ദിനം പ്രചോദനമാകട്ടെ. ഈദ് മുബാറക്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ബക്രീദിനോട് അനുബന്ധിച്ച് രാജ്യത്ത് വലിയ ആഘോഷ പരിപാടികളാണ് നടക്കുന്നത്. എല്ലാ മസ്ജിദുകളിലും പ്രത്യേക പ്രാർത്ഥനയുൾപ്പെടെ തുടരുകയാണ്.
Discussion about this post