തിരുവനന്തപുരം: കല്യാണ ദിവസം നവവധുവിന്റെ പിതാവിനെ കൊലപ്പെടുത്തി സംഭവത്തിലെ ദൃക്‌സാക്ഷിയ്ക്ക് ഭീഷണി. കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രിയാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പോലീസ് സംര,ക്ഷണം വേണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി രണ്ടംഗം സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടി പറയുന്നത്. പ്രതികൾക്കെതിരെ മൊഴി നൽകിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. രാവിലെ തന്നെ പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു വിവാഹ മണ്ഡപത്തിൽവച്ച് രാജുവിനെ നാലംഗ സംഘം അടിച്ചുകൊന്നത്. സംഭവത്തിൽ പ്രധാന പ്രതി ജിഷ്ണുവുൾപ്പെടെ നാല് പേരെ ഇന്ന് പുലർച്ചെ കോടതിയിൽ ഹാജരാക്കിയിരുന്നു. ജിഷ്ണുവിന് പുറമേ സഹോദരനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്.
Discussion about this post