കോഴിക്കോട് : ട്രെയിനിലെ ശൗചാലയം പൂട്ടി അകത്തിരുന്ന് യാത്രക്കാരൻ. ശബരി എക്‌സ്പ്രസിലാണ് സംഭവം. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശൗചാലയത്തിൽ കയറി അടച്ചിരിന്നത്. ഇതോടെ യാത്രക്കാർ പിഭ്രാന്തരായി.
അകത്ത് കയറി അടച്ചിരുന്നയാളെ പുറത്തെത്തിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും സാധിച്ചില്ല. ഒടുവിൽ പൂട്ട് പൊളിച്ചാണ് ഷൊർണൂർ റെയിൽവെ പോലീസ് ഇയാളെ പുറത്തിറക്കിയത്.
പരിശോധനയിൽ സംസാരശേഷിയില്ലാത്തയാളാണ് ട്രെയിനിലെ ശുചിമുറിയിൽ കയറിയിരുന്നതെന്ന് മനസിലായി. തുടർന്ന് ഇയാളെ വിട്ടയച്ചതായും പോലീസ് അറിയിച്ചു.
Discussion about this post