കോഴിക്കോട്: വടകരയിൽ കുറുക്കന്റെ ആക്രമണം. നാല് വയസ്സുള്ള കുട്ടിയുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം.
പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് ആയിരുന്നു കുറുക്കന്റെ ആക്രമണം ഉണ്ടായത്. വഴിയിൽ കണ്ടവരെയെല്ലാം കുറുക്കൻ ആക്രമിക്കുകയായിരുന്നു. മിക്കവർക്കും കാലുകൾക്കും കൈകൾക്കുമാണ് കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയഞ്ചേരിയിലാണ് നാല് വയസ്സുള്ള കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കുട്ടിയെ വീടിനുള്ളിൽ കയറി കുറുക്കൻ ആക്രമിക്കുകയായിരുന്നു. കുട്ടിയും വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post