രാജ്യത്ത് നിഷ്പക്ഷത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഹിജാബുകൾ , ക്രിസ്ത്യൻ കുരിശുകൾ , ജൂത യാർമുൽക്കുകൾ , മറ്റ് മതചിഹ്നങ്ങൾ എന്നിവ ധരിക്കുന്നത് ഡച്ച് സർക്കാർ നിരോധിച്ചു.യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്ക് ഒരു മതത്തിന്റെയോ വിശ്വാസത്തിന്റെയോ ദൃശ്യമായ ആവിഷ്കാരം അനുയോജ്യമാണെന്ന് കരുതുന്നില്ലെന്ന് ഡച്ച് നീതിന്യായ മന്ത്രി ദിലൻ യെസിൽഗോസ് വ്യക്തമാക്കിയതായി പറയുന്നു.
ഈ നിയന്ത്രണത്തോടെ, യൂണിഫോമിന്റെ നിഷ്പക്ഷതയെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാകും എന്നും മന്ത്രി അഭിപ്രായപ്പെട്ടു. വലതുപക്ഷ പാർട്ടികൾ “പോലീസ് യൂണിഫോം നിഷ്പക്ഷത” ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡച്ച് സർക്കാരിന്റെ ഈ തീരുമാനം. പോലീസ് ഉദ്യോഗസ്ഥർ സർക്കാരിനെ പ്രതിനിധീകരിക്കുന്നവരും ആവശ്യമെങ്കിൽ ബലപ്രയോഗം നടത്താൻ നിർബന്ധിതരായവരുമാണ് .
അതിനാൽ തന്നെ യൂണിഫോം എന്ന വാക്കിനോട് നീതിപുലർത്തുന്ന വിധം എല്ലാവരും എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കണം എന്നും ഡച്ച് സർക്കാർ വ്യക്തമാക്കുന്നു. ഹിജാബ് പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരെ പോലീസ് വകുപ്പിൽ ഇപ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെന്നുകൂടി വ്യക്തമാക്കിയ ഡച്ച് നീതിന്യായ മന്ത്രി എന്നാൽ പൊതുജനങ്ങളെ സേവിക്കുന്ന സമയത്ത് അവർ നിഷ്പക്ഷത പാലിക്കണമെന്നും കൂട്ടിച്ചേർത്തു.
Discussion about this post