എറണാകുളം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ഷോർട്ട് ഫിലിം സംവിധായകൻ അറസ്റ്റിൽ. തിരുവനന്തപുരം പാറവിള സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോലീസ് നടപടി.
സംവിധായകനായ ഇയാളും വിദ്യാർത്ഥിനിയും തമ്മിൽ സൗഹൃദത്തിൽ ആയിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയത്. ഇതോടെ വിദ്യാർത്ഥിനി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
എറണാകുളം ടൗൺ പോലീസിലാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. ഇൻസ്‌പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസിൽ അന്വേഷണം നടത്തിയത്.












