കാസർകോട് : സംസ്ഥാനത്ത് കെഎസ്ഇബി എംവിഡി പോര് രൂക്ഷമാകുന്നു. എംവിഡി ഓഫീസുകളിലെ ഫ്യൂസ് ഊരിയതിന് പിന്നാലെ വീണ്ടും പകരം വീട്ടി മോട്ടോർ വാഹന വകുപ്പ്. കെഎസ്ഇബി പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനു വേണ്ടി ഓടുന്ന വാഹനത്തിനാണ് പിഴയിട്ടു. ആർടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി എന്ന ബോർഡ് വെച്ചതിനാണ് 3250 രൂപ പിഴ നോട്ടീസ് അയച്ചത്.
വയനാട് കൽപ്പറ്റയിൽ കെഎസ്ഇബി കരാർ ജീവനക്കാർ ജീപ്പിൽ തോട്ടി കെട്ടിക്കൊണ്ട് പോയതിന് എംവിഡി പിഴയിട്ടിരുന്നു. ഇതാണ് പോരിന് തുടക്കം കുറിച്ചത്. 20,500 രൂപയാണ് അന്ന് എംവിഡി പിഴയിട്ടത്. ഇതോടെ പിഴ നോട്ടിസ് നൽകിയ മട്ടന്നൂരിലെ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ കുടിശ്ശിക അടക്കാൻ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഓഫീസിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്. സംഭവം വിവാദമായതോടെ പിഴ 500 രൂപയിൽ ഒതുക്കി.
തുടർന്ന് കാസർകോടുള്ള എംവിഡി ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരി. ഇതോടെ ഓഫീസിലെ പ്രവർത്തനങ്ങളെല്ലാം താറുമാറായി. ഇതിന് പിന്നാലെയാണ് കെഎസ്ഇബിക്ക് വീണ്ടും എംവിഡി പിഴയിട്ടത്.













Discussion about this post