തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. വരും മണിക്കൂറിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ മാറ്റം വരുത്തി. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മഴ മുന്നറിയിപ്പിലാണ് മാറ്റം. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ആയിരുന്നു യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരുന്നത്. ഇരു ജില്ലകളിലും മഴ കനക്കുമെന്നതിനാൽ ഇവിടെ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. നിലവിൽ ഇടുക്കി, കണ്ണൂർ എന്നി ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് ഉള്ളത്.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള തീരദേശ ന്യൂനമർദ പാത്തിയും, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് നിലവിൽ കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ ലഭിക്കും. ഇന്നലെയും സംസ്ഥാനത്ത് അതിതീവ്ര മഴയായിരുന്നു ലഭിച്ചിരുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ
ഓറഞ്ച് അലർട്ട്
05-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട്
05072023 : കൊല്ലം
06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Discussion about this post