തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതിയും മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും കോളജ് മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവും കീഴടങ്ങി. കാട്ടാക്കട പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് ഇവർ കീഴടങ്ങിയത്. കേസിലെ പ്രതികൾക്ക് പോലീസിന് മുന്നിൽ ഹാജരാകാൻ കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതി കീഴടങ്ങിയത്.
കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർക്ക് പകരം വിശാഖിന്റെ പേര് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് നൽകിയ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിവയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ വിശാഖിനെയും ആൾമാറാട്ടത്തിന് കൂട്ടുനിന്ന പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജുവിനെയും കോളജ് സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post