തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ മദ്രസ അദ്ധ്യാപകന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ബ്ലാങ്ങാട് കറുപ്പംവീട്ടിൽ മുഹമ്മദ് കാസിമിനെ (47) ആണ് കോടതി ശിക്ഷിച്ചത്. 31 വർഷം തടവും 2.35 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്.
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ചാവക്കാട് പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. 2019 ജൂലായ് മുതൽ 2020 മാർച്ച് വരെയായിരുന്നു സംഭവം. ഈ കാലയളവിൽ പല ദിവസങ്ങളായി കുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ആണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
ജഡ്ജി അന്യാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 28 മാസം കൂടി അധികമായി തടവ് അനുഭവിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.













Discussion about this post