ഹെഡിങ്ലി (UK) : ഹെഡിങ്ലിയിൽ വ്യാഴാഴ്ച തന്റെ നൂറാമത്തെ ടെസ്റ്റ് മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് താരം സ്റ്റീവ് സ്മിത്ത്. തന്റെ കരിയറിന്റെ നാഴികക്കല്ല് കൈവരിക്കുന്നതിനുള്ള ഒരുക്കത്തിന് ഇടയിൽ ഇൻസ്റ്റഗ്രാമിൽ ഒരു വൈകാരിക സ്റ്റോറി പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ സ്റ്റീവ് സ്മിത്ത്. ” എന്റെ നൂറാം ടെസ്റ്റിനുള്ള സ്പെഷ്യൽ ഷർട്ട് ” എന്ന കുറിപ്പോടെ തന്റെ ഷർട്ടിന്റെ ഫോട്ടോ പങ്കു വച്ചിരിക്കുകയാണ് സ്മിത്ത്.
99 മത്സരങ്ങളിൽ നിന്നായി 59.56 ശരാശരി നിരക്കിൽ 9,113 റൺസാണ് സ്റ്റീവ് സ്മിത്ത് ഇതുവരെ നേടിയിട്ടുള്ളത്. 32 സെഞ്ചുറികളും 37 അർദ്ധ സെഞ്ചുറികളും സ്മിത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇതുവരെ 15 ക്രിക്കറ്റ് താരങ്ങൾ മാത്രമാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് സെഞ്ച്വറി ക്ലബ്ബിൽ അംഗമായിട്ടുള്ളത്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സ്റ്റീവ് സ്മിത്ത് 110 റൺസ് നേടിയിരുന്നു. ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സിന്റെ 155 റൺസിന്റെ കരുത്ത് ഭേദിച്ചുകൊണ്ട് രണ്ടാം മത്സരം വിജയിക്കാനും ഓസ്ട്രേലിയക്ക് കഴിഞ്ഞിരുന്നു. സ്പിന്നർ ബൗളർ നഥാൻ ലിയോൺ കാലിന് പരിക്കേറ്റതിനെ തുടർന്ന് പരമ്പരയിൽ ഇല്ലാത്തതിനാൽ ഓസ്ട്രേലിയൻ ടീമിൽ നേരിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
Discussion about this post