പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം ഉണ്ടായത്. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. 16 വയസായിരുന്നു. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് മുഹമ്മദ് നിഹാൽ അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിലും കാറ്റിലുമാണ് വൈദ്യുത കമ്പി പൊട്ടി വീണത്.
Discussion about this post