യുവത്വം നിലനിർത്താൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. 18 ന്റെ ചുറുചുറുക്കും സൗന്ദര്യവും തിരികെ ലഭിച്ചിരുന്നുവെങ്കിലെന്നാണ് പ്രായമേറും തോറും മനുഷ്യൻ ആഗ്രഹിക്കുന്നത്. യുവത്വം നിലനിർത്താനായി ആയിരങ്ങൾ മുതൽ കോടികൾ വരെ ചിലവഴിക്കുന്നുണ്ട്. അമേരിക്കയിലെ 45 കാരനായ ഒരു ശതകോടീശ്വരനും തന്റെ യൗവനത്തെ വളരെയധികം മിസ് ചെയ്യുന്നയളാണ്. 18 വയസിലെ യൗവനം തിരികെ ലഭിക്കാനായി അദ്ദേഹം പയറ്റാത്ത വിദ്യകളില്ല. അമേരിക്കൻ സംരംഭകനും വഞ്ച്വർ കാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ബ്രയാൻ ജോൺസൻ ആണ് ആ വേദനിക്കുന്ന കോടീശ്വരൻ.
ബ്രയിൻടീയുടെ സ്ഥാപകനായ അദ്ദേഹം അത് പേ പാലിന് വിറ്റതോടെ 800 മില്യൺ ഡോളറിന് ഉടമയായി. പണക്കാരനായതോടെ യുവാവായി മാറാനായി ആഗ്രഹം. കൗമാരക്കാരനായ മകന്റെ രക്തം സ്വീകരിച്ചികൊണ്ടാണ് ബ്രയാൽ തന്റെ ആഗ്രഹത്തിന് തുടക്കമിട്ടത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വേദപണ്ഡിതനായ യയാതി മഹാരാജാവ് തന്റെ മകൻ പുരുവിൽ നിന്ന് യൗവനം വെച്ചുമാറിയതിനെ കടത്തിവെട്ടിയാണ് ബ്രയാൻ 17 കാരനായ മകന്റെ രക്തത്തിലെ പ്ലാസ്മ സ്വീകരിച്ച് യൗവനത്തിലേക്കുള്ള വഴികളിലൊന്ന് വെട്ടുന്നത്.
‘ബയോ-ഹാക്കിംഗ്’ എന്ന പ്രക്രിയയിലൂടെയാണ് ബ്രയാൻ 45 തികഞ്ഞ തന്റെ ശരീരത്തെ പതിനെട്ടിന്റെ കരുത്തിലേക്ക് തിരികെ എത്തിക്കുന്നത്. രണ്ട് മില്യൺ ഡോളർ, ഏകദേശം 16,51,37,000 കോടി രൂപയാണ് പ്രതിവർഷം ഇതിനായി ബ്രയാൻ ചെലവിടുന്നത്.
പ്രൊജക്ട് ബ്ലൂപ്രിന്റ് എന്ന പദ്ധതിയിലൂടെ യുവത്വം തിരികെ പിടിക്കാനാണ് ബ്രയാൻ ശ്രമിക്കുന്നത്. 2021 ഒക്ടോബർ 13നാണ് ബ്രയാൻ പ്രൊജക്ട് ബ്ലൂപ്രിന്റ് പദ്ധി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളാണ് ബ്രയാൻ ഉണ്ടാക്കിയിരിക്കുന്നത്. രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം കഴിക്കും. ‘ഗ്രീൻ ജയന്റ് സ്മൂത്തി’യാണ് പ്രഭാത ഭക്ഷണം. കൊളാജൻ, സ്പർമിഡൈൻ, ക്രിയാറ്റിൻ എന്നീ ചേരുവകൾ ചേർത്ത സ്മൂത്തിയാണ് ഇത്. ഇതിന് ശേഷം ഉച്ച ഭക്ഷണമായി പച്ചക്കറി സാലഡ് കഴിക്കും, പിന്നാലെ നട്ടി പുഡ്ഡിംഗും. രാവിലെ 11 മണിക്കാണ് ഡിന്നർ സറ്റഫ് ചെയ്ത മധുരക്കിഴങ്ങാണ് ഡിന്നർ. രാവിലെ 11 മണിക്ക് ശേഷം ഭക്ഷണമൊന്നും ബ്രയാൻ കഴിക്കില്ല. ഇതിന് പുറമെ 100 വിറ്റമിൻ സപ്ലിമെന്റുകളും ബ്രയാൻ കഴിക്കുന്നുണ്ട്.
നിലവിൽ 45 വയസുള്ള ബ്രയാന് 18 കാരന്റെ ലംഗ് കപാസിറ്റിയും ശാരീരിക ക്ഷമതയും 37 കാരന്റെ ഹൃദയാരോഗ്യവും 28 കാരന്റെ ചർമവുമുണ്ടെന്നാണ് അവകാശവാദം.തലച്ചോറ്, കരൾ, വൃക്കകൾ, പല്ലുകൾ, ത്വക്ക്, മുടി, ലിംഗം, മലാശയം എന്നിങ്ങനെ തന്റെ എല്ലാ പ്രധാന അവയവങ്ങളും കൗമാരപ്രായത്തിലുള്ളവരെപ്പോലെ പ്രവർത്തിക്കുക എന്നതാണ് ബ്രയാന്റെ ലക്ഷ്യം.
Discussion about this post