തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് തീവ്ര, അതിതീവ് മഴയ്ക്ക് ശമനമുണ്ടെങ്കിലും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 4 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊച്ചിയിൽ ഇന്ന് പുലർച്ചെയാരംഭിച്ച കനത്ത മഴ തുടരുകയാണ്. കടലോര മേഖലകളിൽ കടലാക്രമണവും തുടരുന്നു. പലയിടത്തും വീണ്ടും വെള്ളക്കെട്ടുകളുണ്ടായി.
Discussion about this post