ഫ്‌ളോറിഡ; പാന്റിൽ മൂത്രം ഒഴിക്കുന്ന ശീലം മാറ്റാത്ത 3 വയസുകാരനെ ജയിലടച്ച് മാതാപിതാക്കൾ. ഫ്‌ളോറിഡയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരായ പിതാവും മാതാവും ചേർന്നാണ് കുഞ്ഞിനെ ജയിലിൽ അടച്ചത്. കൈവിലങ്ങ് അണിയിച്ച് രണ്ട് തവണ ജയിലിൽ അടച്ചതായി ഇവർ വെളിപ്പെടുത്തി. ശിശിസംരക്ഷകരോടാണ് മാതാപിതാക്കൾ കുഞ്ഞിനെ ജയിലിൽ അടച്ച് ശിക്ഷിച്ച വിവരം വെളിപ്പെടുത്തിയത്.
മൂന്ന് വയസ് ആകുമ്പോഴേക്കും ഡയപ്പർ ഉപയോഗം നിർത്തുമെന്നാണ് കുട്ടിയെ നോക്കുന്ന ഡേകെയർ സ്ഥാപനത്തിന്റെ നയം.എന്നാലും കുട്ടി പലപ്പോഴും വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത് തുടർന്നു. പലപ്പോഴും കുഞ്ഞിനെ ശരിയായ രീതിയിലുള്ള ടോയ്‌ലെറ്റ് ഉപയോഗം മാതാപിതാക്കൾ പഠിപ്പിക്കാനും ശ്രമിച്ചു. എന്നാൽ കുട്ടി അത് പാലിക്കാൻ തയ്യാറായില്ല.
താനൊരു പോലീസുകാരനാണെന്നും നിയമം പാലിക്കാത്തവരെ ജയിലിലാക്കുമെന്നും പിതാവ് പറയുന്നു. പോലീസുകാരായ ദമ്പതികൾ മകനെ രണ്ട് ദിവസമാണ് തടവിലാക്കിയത്. 13 മിനിറ്റോളം കുട്ടിയെ കൈവിലങ്ങ് അണിയിച്ച് സെല്ലിൽ ആക്കിയെന്ന് ആണ് വിവരം. കസ്റ്റഡിയിലിരിക്കുമ്പോൾ, ഇനി താൻ പാൻ്‌റിൽ മലമൂത്രവിസർജ്ജനം നടത്തില്ലെന്ന് ഉറപ്പ് നൽകിയതായി ദമ്പതികൾ പറഞ്ഞു.
ഒമ്പത് വർഷം മുൻപ് പ്രീ സ്‌കൂളിൽ വച്ച് സഹപാഠിയായ പെൺകുട്ടിയെ അടിച്ചതിന് മൂത്ത മകനും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന് ദമ്പതികൾ പറയുന്നു. പോലീസ് ദമ്പതിമാർക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.













Discussion about this post