ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിൻ യാത്രകൾ വർദ്ധിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തീരുമാനമായത്. എസി ചെയർകാർ സൗകര്യമുള്ള ട്രെയിനുകൾക്ക് ഇളവ് പ്രഖ്യാപിക്കാനുളള അധികാരം സോണൽ റെയിൽവേകളെ ഏൽപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വന്ദേ ഭാരത് ഉൾപ്പടെ ട്രെയിനുകളിലെ എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയുടെ നിരക്കാണ് കുറയ്ക്കുക. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള ട്രെയിനുകളുടെ എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകൾക്ക് ഈ ഇളവ് ലഭിക്കും. ടിക്കറ്റ് നിരക്കിൽ നിന്ന് 25 ശതമാനം വരെ ഇളവ് ലഭിക്കും. എന്നാൽ റിസർവേഷൻ, സൂപ്പർഫാസ്റ്റ് ചാർജ്, ജിഎസ്ടി അടക്കമുളള മറ്റ് ചാർജുകളും പ്രത്യേകം ഈടാക്കും.
ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കാണ് ഇളവ് അനുവദിക്കുക. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിന് താഴെയായാൽ ഇളവ് അനുവദിക്കുമെന്നാണ് റിപ്പോർട്ട്. വന്ദേ ഭാരത് ട്രെയിനുകൾക്കും ഇത് ബാധകമാകും.
Discussion about this post