കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛന്റെ പെൺസുഹൃത്ത് പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രായപൂർത്തിയാകാത്ത മകൾ. കണ്ണൂർ കൂത്തുപറമ്പ് ആണ് സംഭവം. ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ പാറാൽ സ്വദേശിനിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
2017 ലാണ് കേസിനാസ്പദമായ സംഭവം. പിതാവിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി ബാത്ത്റൂമിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ചക്കരക്കൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവം നടന്നത് കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത് കൂത്തുപറമ്പ് പോലീസിന് കൈമാറുകയായിരുന്നു.
Discussion about this post