വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സായുധ സംഘത്തിന്റെ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനത്തിലാണ് ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ആക്രമണം ഉണ്ടായത്.
വെടിയേറ്റ 20 പേരെ ആസ്പത്രിയിലേക്ക് മാറ്റിയതായി സാന്‍ ബെര്‍നാഡിനോ ഫയര്‍ സര്‍വീസ് വ്യക്തമാക്കി. ഭീകരാക്രമണം ആണെന്ന് സംശയിക്കുന്നു. അക്രമി സംഘത്തില്‍പ്പെട്ടതെന്ന് കരുതുന്ന ഒരു പുരുഷനും സ്ത്രീയും സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ബുള്ളറ്റ് പ്രുഫ് ധരിച്ച മൂന്ന് പേരാണ് കെട്ടിടത്തിനുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ സ്ഫോടകവസ്തുവെച്ചതായും സംശയമുണ്ട്.
Discussion about this post