ന്യൂഡൽഹി: ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി കർഷകർക്കൊപ്പം ചെളിയിലിറങ്ങിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഹരിയാനയിലെ സോനിപതിലായിരുന്നു രാഹുൽ കർഷകർക്കൊപ്പം ഫോട്ടോ എടുത്തത്. പാന്റ്സ് മുട്ടോളം ഉയർത്തി വെച്ച് കർഷകർക്കൊപ്പം നിൽക്കുന്ന രാഹുലിന്റെ ഫോട്ടോ വിവിധ കോൺഗ്രസ് നേതാക്കൾ വലിയ പ്രാധാന്യത്തോടെ പങ്കുവെച്ചിരുന്നു.
കർഷകർക്കൊപ്പം ഫോട്ടോ എടുക്കുക എന്നത് രാജകുമാരന്റെ ഒരു ആഗ്രഹമായിരുന്നു. അതിന് സ്വാഭാവികത നൽകാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. എന്നാൽ പരാജയപ്പെട്ടുവെന്ന് ശർമ്മ പരിഹസിച്ചു.
റീലുകളിലൂടെ ശ്രദ്ധിക്കപ്പെടാൻ ചിലർക്ക് ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണ്. അതിനുള്ള അവരുടെ ക്യാമറ സംഘത്തിന്റെ പരിശ്രമവും നല്ലതാണ്. എന്നാൽ പ്രശസ്തിക്ക് വേണ്ടി നമ്മുടെ അന്നദാതാക്കളായ കർഷകരെ അപമാനിക്കുന്നത് കഷ്ടമാണ്. നിങ്ങൾ റീൽ വിട്ട് റിയലിലേക്ക് വരൂ, പക്വത കാണിക്കൂ എന്നായിരുന്നു രാഹുലിനോടുള്ള അസം മുഖ്യമന്ത്രിയുടെ ഉപദേശം.
Discussion about this post