കൊല്ലം: മദ്യലഹരിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ് മാതാപിതാക്കൾ. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം കുറവമ്പാലത്താണ് സംഭവം. തമിഴ്‌നാട് സ്വദേശികളാണ് കുഞ്ഞിനോട് ക്രൂരത കാണിച്ചത്.
കുഞ്ഞിന്റെ അമ്മ മാരിയമ്മ, അച്ഛൻ മുരുകൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇരുവരും മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടായി. ഇത് കേട്ട് അടുത്തേക്ക് വന്ന കുഞ്ഞിനെ എടുത്തെറിയുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതും പോലീസിനെ വിവരം അറിയിച്ചതും.
Discussion about this post