മൂവാറ്റുപുഴ: ഭർതൃമാതാവിനെ വെട്ടിക്കൊന്ന് മരുമകൾ. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം. നീലന്ചാനത്ത് അമ്മിണി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മാനസികരോഗത്തിന് ചികിത്സ തേടുന്നയാളാണെന്നാണ് വിവരം.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഭർതൃമാതാവിനെ വെട്ടിക്കൊന്ന ശേഷം പങ്കജം തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി അമ്മിണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വർഷങ്ങളായി മാനസികരോഗിത്തിന് ചികിത്സ തേടിയുന്നയാളാണ് പങ്കജം. ഇവരുടെ മെഡിക്കൽ പരിശോധനകൾ എല്ലാം പൂർത്തിയായിട്ടുണ്ട്. കൊലപാതകത്തിന് മറ്റേതെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്
Discussion about this post