തിരുവനന്തപുരം: കോളേജ് പരിപാടിയ്ക്കിടെ ഭീമൻ രഘുവിനോട് ഭരതനാട്യം കളിക്കാൻ ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ. ചിലങ്ക തന്നാൽ കളിക്കാമെന്നായിരുന്നു ഇതിനോടുള്ള ഭീമൻ രഘുവിന്റെ പ്രതികരണം. സിപിഎമ്മിൽ ചേർന്നതിന് ശേഷം ആദ്യമായാണ് ഭീമൻ രഘു ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
എസ്എഫ്‌ഐ തന്നെ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു പ്രവർത്തകർ ഭീമൻ രഘുവിനോട് ഭരതനാട്യം കളിക്കാൻ ആവശ്യപ്പെട്ടത്. പരിപാടിയിൽ എത്തിയ ഭീമൻ രഘുവിനെ മുദ്രാവാക്യം വിളിച്ചായിരുന്നു സ്വീകരിച്ചത്. ശേഷം പ്രസംഗിക്കാൻ തുടങ്ങി അൽപ്പ നേരങ്ങൾക്ക് ശേഷമായിരുന്നു ഭരതനാട്യം കളിക്കാൻ ഇവർ ആവശ്യപ്പെട്ടത്.
താൻ ഭരതനാട്യം കളിക്കണമെങ്കിൽ ഭയങ്കര ചിലവാകും എന്നായിരുന്നു ഭീമൻ രഘു ഇതിന് മറുപടിയായി പറഞ്ഞത്. ‘ ഭരതനാട്യത്തിനുളള ഡ്രസ് വേണം, ചിലങ്ക വേണം. മൃദംഗം വേണം, തബല വേണം എല്ലാം വേണം. റെഡിയാണോ. എങ്കിൽ കളിക്കാം’- ഇങ്ങനെയായിരുന്നു ഭീമൻ രഘു പ്രതികരിച്ചത്. ഇത് കേട്ടതോടെ എസ്എഫ്‌ഐക്കാർ ഡിസ്‌കോ കളിക്കാൻ ആവശ്യപ്പെട്ടു. അറിയുന്നവർക്ക് വേണമെങ്കിൽ വേദിയിൽ കയറി കളിക്കാമെന്നായിരുന്നു ഇതിനോടുള്ള ഭീമൻ രഘുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ ‘കസ്തൂരി മാൻമിഴി മലർശരമേകും’ എന്ന ഗാനം ഉൾപ്പെടെ ഭീമൻ രഘു ആലപിച്ചിരുന്നു.
Discussion about this post