കോഴിക്കോട് : തെരുവ് നായ ശല്യത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സ്‌കൂൾക്ക് അവധി പ്രഖ്യാപിച്ചു. കൂത്താളി പഞ്ചായത്തിലെ ഏഴ് സ്‌കൂളുകൾക്കും പതിനേഴ് അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. അക്രമണകാരികളായ നായകളെ പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
ഇന്ന് രാവിലേയും ഒരാൾക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവുനായ ശല്യത്തെ തുടർന്ന് വീട്ടിൽ നിന്ന് ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾക്ക് അവധി കൊടുത്തത്.
Discussion about this post