തൊടുപുഴ: വനംവകുപ്പ് രജിസ്റ്റർ ചെയ്ത മ്ലാവിറച്ചി കേസ് സിപിഎം നേതാവ് ഇടപെട്ട് അട്ടിമറിച്ചതായി ആരോപണം. ഇടുക്കിയിൽ രജിസ്റ്റർ ചെയ്ത കേസാണ് പ്രാദേശിക നേതാവ് ഇടപെട്ട് അട്ടിമറിച്ചത്. കേസിൽ നേതാവ് ഇടപെട്ടതിന് തെളിവായി ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്. വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് മാറ്റിയെന്നും, താൻ പറഞ്ഞ സമയത്ത് മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പിന് വരുന്നതെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതിയുടെ ബന്ധുവാണെന്നും ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞാൽ സിഐടിയുക്കാരും വിറയ്ക്കുമെന്നും നേതാവ് പറയുന്നുണ്ട്. നേതാവ് കേസിൽ ഇടപെട്ടതിന് പിന്നാലെ പിടികൂടിയ മ്ലാവിറച്ചി ചെന്നായ കഴിച്ചതിന്റെ അവശിഷ്ടമാക്കി മാറ്റിയെന്നാണ് ആരോപണം.
Discussion about this post